February 14, 2026

വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിംപിക്സ്: ലോഗോ പ്രകാശനം ചെയ്തു. 

0
Img 20241009 092434
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: വയനാട് ജില്ല സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 15,16,17 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ കായിക മേളയുടെ ലോഗോ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയി അവർകൾക്ക് നൽകി പ്രകാശനം നിർവഹിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ട നാല് കായിക വിദ്യാർത്ഥികളുടെ ഓർമ്മകളും ബെയിലി പാലവും ധ്വനിപ്പിക്കുന്ന ലോഗോ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഷറഫുദ്ദീനാണ് രൂപകൽപ്പന ചെയ്തത്. പ്രിൻസിപ്പാൾ അബ്ദുൽ ജലീൽ, ഹെഡ്മാസ്റ്റർ അബ്ദുൽസലാം, മുസ്തഫ മാസ്റ്റർ, ഷാനവാസ് കെ, ജാസർ പാലക്കൽ, കെ എച്ച് അബു, നിസാർ കമ്പ, ബിജു മാസ്റ്റർ, സാജിദ് എൻ സി, സിദീഖ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *