April 16, 2026

റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം -എസ്ഡിപിഐ 

0
Img 20241009 092652
By ന്യൂസ് വയനാട് ബ്യൂറോ

പുലിക്കാട്: വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് വാർഡിലെ ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ ഉടൻ നന്നാക്കണമെന്നും

പ്രവർത്തനരഹിതമായ ലോമാസ്റ്റ് ലൈറ്റ്, തെരുവുവിളക്കുകൾ എന്നിവ പ്രവർത്തനക്ഷമമാക്കണമെന്നും , വിദ്യാർത്ഥികൾക്കും മറ്റും ഭീഷണിയായ തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നും

എസ്ഡിപിഐ പുലിക്കാട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 

ഈ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

 

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യുകെ നുഹ്മാൻ അധ്യക്ഷത വഹിച്ചു. പി പി മുനീർ,എം കെ അബുബക്കർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *