കുറുവ ദ്വീപ് – ഇരുഭാഗത്തുകൂടെയും വിനോദസഞ്ചാരികൾക്ക് പ്രവേശനം നൽകണം -ഓൾ കേരള ടൂറിസം അസോസിയേഷൻ
കൽപ്പറ്റ : വയനാട്ടിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപിൽ ഇരുഭാഗത്തുകൂടിയും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന് ആക്ട വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പാൽവെളിച്ചം ഭാഗത്തുകൂടി വിനോദസഞ്ചാരികളെ കുറുവദ്വീപിലേക്ക് പ്രവേശിപ്പിക്കില്ല എന്ന വനം വകുപ്പിന്റെ നിലപാടിൽ സംഘടന പ്രതിഷേധിച്ചു. വയനാട് ടൂറിസത്തിന് പ്രതികൂലമാവുന്ന രീതിയിൽ വരുന്ന വ്യാജ വാർത്തകളിലും സംഘടന പ്രതിഷേധം അറിയിച്ചു. വയനാട് ടൂറിസത്തെ ഏറ്റവും മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടു വരണമെന്ന ഉദ്ദേശത്തോടെ പരിപാടികൾ സംഘടിപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അലി ബ്രാൻ, രമിത് രവി, അനീഷ് വരദൂർ, മനു മത്തായി, അജൽ ജോസ്, കിരൺ ബേസിൽ, അജയ്, രമേഷ് തുടങ്ങിയവർ സംസാരിച്ചു
Leave a Reply