കുറുവാ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രധാന കവാടം അടച്ചിട്ട സംഭവം മന്ത്രി ഓ.ആർ.കേളു മൗനം വെടിയണം; യൂത്ത് കോൺഗ്രസ്
മാനന്തവാടി: വന്യമൃഗ ശല്യത്തിന്റെ പേരിൽ കുറുവാ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ
പ്രധാന കവാടം ഒഴിവാക്കി വന്യമൃഗശല്യം രൂക്ഷമായ പാക്കം കവാടം തുറന്നു കൊടുത്ത വനം വകുപ്പിൻ്റെ നടപടി ദുരൂഹമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഡിഎംസി ചെയർമാൻ കൂടിയായിട്ടുള്ള മന്ത്രി ഓ.ആർ. കേളു മൗനം വെടിയണമെന്നും കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിനെ ഉപയോഗിച്ച് കുറുവാ ടൂറിസത്തെ മുരടിപ്പിക്കുന്ന നടപടിയാണ് മന്ത്രി സ്വീകരിക്കുന്നത്. കുറുവദ്വീപ് പ്രദേശത്തെ വന്യജീവികൾ പലവിധ കാരണങ്ങളാൽ ചാവുമ്പോൾ അത് കുറുവാദ്വീപിലെ സഞ്ചാരികൾ കാരണമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചരണങ്ങൾ നടത്തിയാണ് കപട പരിസ്ഥിതി സ്നേഹികൾ അറുപത്തി നാലോളം കേസുകൾ ഫയൽ ചെയ്‌ത് ദ്വീപ് പൂട്ടാൻ കോടതിയെ സമീപിച്ചതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
Leave a Reply