വ്യത്യസ്തമായി അറിവോരം ഹരിത സേനയോടൊപ്പം*
മാനന്തവാടി: മാനന്തവാടി നഗരസഭ മാലിന്യം മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിവസം “അറിവോരം” ഏക ദിന ശിൽപശാല നടത്തി. ശില്പശാലയോടോപ്പം ഹരിത കർമ്മ സേന അംഗങ്ങളുടെ വാർഷിക പൊതുയോഗവും നടന്നു. മാനന്തവാടി ഫ്രെൻ ട്രീ റിസോർട്ടിൽ വച്ച് നടന്ന ശില്പശാല നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി എസ് മൂസ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ പി വി ജോർജ്, അബ്ദുൾ ആസിഫ്,മാർഗരറ്റ് തോമസ്, ബാബു പുളിക്കൽ, പി എം ബെന്നി, ശാരദ സജീവൻ, ക്ലീൻ സിറ്റി മാനേജർ അബ്ദുൾ റഫീഖ്, സി ഡി. എസ് ചെയർപേഴ്സൺ ഡോളി രഞ്ജിത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എസ് തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അനൂപ് കെ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് വയനാട് ജില്ലാ സാമൂഹ്യ വിദഗ്ധൻ വൈശാഖ് എം ചാക്കോ എന്നിവർ ഹരിത കർമ്മ സേനാംഗങ്ങൾക്കും കൗൺസിലേഴ്‌സിനും ക്ലാസുകൾ എടുത്തു. ഹരിത കർമ്മ സേന അംഗങ്ങളും കൗൺസിലേഴ്‌സും ഉൾപെട്ട ഗ്രൂപ്പ് ചർച്ച, പ്രസൻ്റേഷൻ , വാർഷിക ജനറൽ ബോഡി യോഗം, ഹരിത കർമ്മ സേന അംഗങ്ങളുടെ കൾച്ചറൽ പ്രോഗ്രാം എന്നിവയും നടന്നു.
Leave a Reply