ചൂരല്‍മല- മുണ്ടക്കൈ ദുരന്ത ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല പ്രദേശം കൂടി സാധ്യത പഠനത്തില്‍ ഉള്‍പ്പെടുത്തണം; ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ചൂരല്‍മല – മുണ്ടക്കൈ ദുരന്ത ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല പ്രദേശം കൂടി സാധ്യത പഠനത്തില്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേരള മുഖ്യമന്ത്രിക്കും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി. ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പഠനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചൂരല്‍മലയോട് ചേര്‍ന്ന് കിടക്കുന്ന ഏലമല ഭാഗത്ത് ഇത്തരത്തിലുള്ള പഠനങ്ങളെന്നും നടക്കുന്നില്ല എന്നത് ഈ പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ പരാതി കണക്കിലെടുത്ത് ഏലമല പ്രദേശം കൂടി സാധ്യത പഠനത്തിന് ഉള്‍പ്പെടുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും മറ്റൊരു മഹാ ദുരന്തം ഒഴിവാക്കണമെന്നും ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.





Leave a Reply