April 16, 2026

എച്ച്ഐവി/എയ്‌ഡ്‌സ് ബോധവൽക്കരണത്തോടനുബന്ധിച്ച് ഫ്ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു

0
Img 20241009 Wa00861
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി: ആരോഗ്യവകുപ്പിൻ്റെയും കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കു മിടയിൽ എച്ച്ഐവി/ എയ്‌ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. കോളേജ് വിദ്യാർഥികൾക്കായുള്ള ഫ്ളാഷ് മോബ് മത്സരം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. മത്സര പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ദിനീഷ് പി നിർവഹിച്ചു. ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്‌മാലി അധ്യക്ഷത വഹിച്ചു. മത്സരത്തിൽ വിജയികളായ ആദ്യ അഞ്ച് സ്ഥാനക്കാർക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ പ്രിയ സേനൻ വിതരണം ചെയ്‌തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *