November 5, 2024

പ്രളയബാധിതർ ഒഴിഞ്ഞ വീടുകൾ പൊളിക്കാൻ നിർദ്ദേശം 

0
Img 20241010 102445

പൊഴുതന ∙പ്രളയ ബാധിതരുടെ ഉപയോഗശൂന്യമായ വീടുകൾ പൊളിച്ചു മാറ്റണമെന്ന നിർദേശത്തിനെതിരെ നാട്ടുകാർ. 2018–19 വർഷങ്ങളിലെ പ്രളയത്തിൽ കുറിച്യർമല പ്രദേശത്ത് വൻ ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് ഇതിനു സമീപത്തെ പ്രദേശങ്ങൾ പ്രകൃതി ദുരന്ത മേഖലയായി പ്രഖ്യാപിക്കുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനു പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും സുരക്ഷിത സ്ഥലങ്ങളിൽ വീട് നിർമിച്ചു മാറുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇത്തരത്തിൽ പോയവരുടെ ഉപയോഗശൂന്യമായ വീടുകൾ പൊളിച്ചു മാറ്റണമെന്നാണു നിർദേശം വന്നത്. വൻകിട വീടുകൾ അടക്കം ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

 

എന്നാൽ, വീടിനോടു ചേർന്ന് കൃഷി സ്ഥലം ഉള്ളതിനാൽ പണിയായുധം വയ്ക്കാനും മറ്റു കൃഷിപ്പണി ആവശ്യങ്ങൾക്കും വീടുകൾ ആവശ്യമാണെന്നും പൊളിക്കരുതെന്നും പ്രദേശവാസികൾ പറയുന്നു.പ്രളയസാധ്യത മേഖലകളിൽ നിന്നു പുനരധിവസിപ്പിച്ചവർ തിരിച്ചെത്തി അവരുടെ പഴയ വീടുകളിൽ താമസിക്കുന്നതായും വാടകയ്ക്ക് നൽകുന്നതായും പരാതി ഉയർന്നതിനെ തുടർന്നാണ് ഇത്തരം വീടുകളുടെ കെട്ടിട പെർമിറ്റ് റദ്ദാക്കി പൊളിച്ചു നീക്കാൻ നിർദേശം നൽകിയതെന്നു അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മേൽമുറി പ്രദേശത്ത് 30 വീടുകൾ ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *