സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ചും ധർണ നടത്തി
കൽപറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ചും ധർണയും നടത്തി. ഒട്ടേറെ പെൻഷൻകാർ അണിനിരന്ന ധർണ സംസ്ഥാന സെക്രട്ടറി ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പത്മനാഭൻ, പി പി ഗോപാലകൃഷ്ണൻ, പി രാജൻ, മേരി വി പോൾ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ജി രാജൻ സ്വാഗതവും ജോയിൻ സെക്രട്ടറി എ കെ മോസസ് നന്ദിയും പറഞ്ഞു
Leave a Reply