അറിയിപ്പുകൾ
ഹൗസ് കീപ്പിങ്ങ് സ്റ്റാഫ് നിയമനം
മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സി.ഡിറ്റ് എഫ്.എം.എസ്, എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സ്റ്റാഫിനെ നിയമിക്കുന്നു. പ്രതിദിനം 320 രൂപ ദിവസവേതനം നല്‍കും. ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സബ് ആര്‍.ടി.ഒ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. രണ്ടുവര്‍ഷം സമാനമേഖലയില്‍ പ്രവൃത്തി പരിചയമുള്ളവർ ക്ക് ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 9744195601
വയനാട് ഉത്സവ്
കാരാപ്പുഴയില്‍ ജനത്തിരക്കേറി
വയനാട് വിനോദ സഞ്ചാരമേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന വയനാട് ഉത്സവില്‍ കാരാപ്പുഴയില്‍ ജനത്തിരക്കേറി. വൈകീട്ട് നിരവധി പേരാണ് വിവിധ കലാപരിപാടിള്‍ ആസ്വദിക്കാനെത്തുന്നത്. പൂജ അവധി ദിവസങ്ങളിലും കൂടുതല്‍ സഞ്ചാരികളെത്തും. കാരാപ്പുഴയില്‍ വെളളിയാഴ്ച വൈകീട്ട് 5.30 മുതല്‍ ശ്രീഹരി അവതരിപ്പിക്കുന്ന ഡി.ജെ വിത്ത് ലിക്വിഡ് ഡ്രംസ്, ചെണ്ട വാദ്യം. ഒക്‌ടോബര്‍ 12 ന്
വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ഷോ ശ്രീരാജ് സുന്ദര്‍ അവതരിപ്പിക്കും.
13 ന് വൈകീട്ട് 5.30-8.00 കോട്ടയം മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് അരങ്ങേറും. വൈകീട്ട് 5.30 മുതല്‍ ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.





Leave a Reply