കപ്പ വിളവെടുപ്പ് നടത്തി
പയ്യമ്പള്ളി :പയ്യമ്പള്ളി സെൻ്റ് കാതറിൻസ്ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒരേക്കർ സ്ഥലത്ത് നട്ട കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ എം എ.മാത്യു നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത്. എസ് ആർ, അധ്യാപകരായ വിശ്വനാഥൻ പിള്ള, റോയ് ജോസ്, ബിനോയ് ടി.എഫ്, സജി ജോർജ്, എൻഎസ്എസ് വോളണ്ടിയർ ലീഡർമാരായ ആഷിൻ, എലൈൻ റോസ്,ആഷിഷ് ഷിജു,മീവൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply