എസ്ഡിപിഐ പദയാത്ര നടത്തി.
കുഞ്ഞോം : പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു
എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന ജന ജാഗ്രത റാലിയുടെ പ്രചരണാർത്ഥം തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.
കുഞ്ഞോത്ത് നിന്നും രാവിലെ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ഉദ്ഘാടനം ചെയ്ത പരിപാടി നിരവിൽപ്പുഴ, മക്കിയാട്, കോറോം, പന്ത്രണ്ടാംമൈൽ,വെള്ളിലാടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തേറ്റമലയിൽ സമാപിച്ചു.ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ്,
മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി,മണ്ഡലം വൈസ് പ്രസിഡന്റ് സൽമ അഷ്‌റഫ്, ഷുക്കൂർ, ഫസ്‌ലുറഹ്മാൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മുത്തലിബ് വി,സെക്രട്ടറി സി.കെ അബു, വൈസ് പ്രസിഡന്റ് ഇബ്രാഹിം സി,ജോയിന്റ് സെക്രട്ടറി മുഹമ്മദലി പി കെ,ട്രഷറർ അബ്ദുറഹ്മാൻ,കമ്മിറ്റിയംഗങ്ങളായ ഉസ്മാൻ ഇ, മുത്തലിബ് പി കെ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply