June 24, 2026

പ്രതിഷേധ റാലി വിജയിപ്പിക്കും; മുസ്ലിം ലീഗ് 

0
Img 20241013 Wa00601
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കൽപ്പറ്റ: കേരളത്തിലെ പോലീസ് ആർ എസ് എസ് മാഫിയ ഭരണത്തിനെതിരെ വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25ന് വെള്ളിയാഴ്ച്ച കൽപ്പറ്റയിൽ നടക്കുന്ന പ്രതിഷേധ റാലിയും പൊതു സമ്മേളനവും വൻ വിജയമാക്കാനും പഞ്ചായത്തിൽ നിന്നും ഇരുന്നൂറിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തൊണ്ടർനാട് പഞ്ചായത്ത്‌ നേതൃ സംഗമം ഒരുക്കം 2K24“ തീരുമാനിച്ചു. കോറോം വയനാട് വില്ലേജ് റിസോർട്ടിൽ നടന്ന പഞ്ചായത്ത്‌ മുസ്ലിം ലീഗ് നേതൃ സംഗമം ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്‌ റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി. മൊയ്തു ആദ്യക്ഷനായി. പഞ്ചായത്ത്‌ പ്രവർത്തക സമിതി അംഗങ്ങൾ, ശാഖാ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ, പോഷക സംഘടനാ പഞ്ചായത്ത്‌ ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. എം അഷറഫ് പുറലോം, ഖാലിദ് എൻ കെ, കുഞ്ഞറോം മൊയ്തുട്ടി ആർ വി, കൂട്ടപ്പാറ വി പോക്കർ കോ.റോം ടി ആലി മക്കിയാട് അമ്മത് പാലോളി വെള്ളിലാടി നൗഫൽ കേളോത് തെറ്റമല എന്നിവർ ശാഖാ കമ്മിറ്റികളുടെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *