December 14, 2025

വയനാട്ടിലെ നിർമ്മാണ മേഖല പ്രതിസന്ധിയിൽ ആർഎസ്പി ജില്ലാ കമ്മിറ്റി

0
Img 20241013 162723
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വയനാട് ജില്ലയിൽ നിയമാനുസൃതമായി അംഗീകാരം ലഭിച്ച ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളണമെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിതസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് ക്വാറികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് വയനാട് ജില്ലയിലെ നിർമ്മാണ മേഖലയെ തകർച്ചയിലേക്ക് നയിച്ചു ജില്ലയ്ക്ക് പുറമേ നിന്ന് എത്തുന്ന നിർമ്മാണ സാമഗ്രികൾ ആയ കല്ലും മണലും മെറ്റലും വയനാട് ജില്ലയിലെ കാൾ പരിതസ്ഥിതി ദുർബല പ്രദേശത്തു നിന്നും എത്തുന്നതാണ് വയനാട് ജില്ലയിൽ വയനാട് ചുരം കടന്നുവരുന്ന ടിപ്പർ ലോറികൾ ചുരം ചുരം റോഡിൻറെ നിലനിൽപ്പിനെ പ്രതികൂലമാ പ്രതികൂലമായി ബാധിക്കുന്നത് പ്രകൃതിസ്നേഹികൾ കാണാതെ പോകരുത് നിരന്തരമുള്ള യാത്രാ തടസ്സങ്ങൾ അമിതഭാരം വഹിച്ചുവരുന്ന ടിപ്പർ ലോറികൾ കാരണമാണ് ഇത് മൂലം റോഡുകൾ തകർന്നു പോകുന്നു ജില്ലയ്ക്ക് പുറത്തുനിന്നുള്ള ടിപ്പർ ലോറികളെ തടഞ്ഞുകൊണ്ട് വയനാട് ചുരത്തിന് രക്ഷിക്കാനുള്ള സമരപരിപാടികൾ ആർഎസ്പി ജില്ലാ കമ്മിറ്റി ആവിഷ്കരിക്കും

വയനാട് ജില്ലയിലെ ക്വാറികളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി വിദഗ്ധസമിതി എത്തിയെങ്കിലും ചില ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അവരെ തടഞ്ഞു വയ്ക്കുക വഴി പ്രശ്നങ്ങൾ പഠിക്കാതെ തിരിച്ചു പോകുന്ന അവസ്ഥ ഉണ്ടായി ഈ നടപടി വയനാട് ജില്ലയിലെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തൊഴിലാളികളെ രക്ഷിക്കുന്നതിനു വേണ്ടി കോറി ഉടമകളെയും തൊഴിലാളികളെയും സംഘടിപ്പിച്ച ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സമരപരിപാടികൾ ആരംഭിക്കുമെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ പറഞ്ഞു യോഗത്തിൽ അഡ്വക്കേറ്റ് ജവഹർ,ബാബു കുറുമ്പേ മഠം, അഷറഫ് കാട്ടിക്കുളം വേണുഗോപാൽ മാനന്തവാടി കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *