എൻ എ ബി എച്ച് നിലവാരത്തിലേക്ക് കല്ലൂർ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനമായ കല്ലൂർ ഗവൺമൻ്റ് ആയുർവേദ ഡിസ്പെൻറി എൻ.എ.ബി. എച്ച് (നാഷണൽ ആക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ്) ആക്സസർ ജിതിൻ കെ നായരും സംഘവും സന്ദർശിച്ചു. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള സന്ദർശനത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ശ്രീജ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പങ്കളത്തിൻ്റെ അധ്യക്ഷതയിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ധന്യ വിനോദ് എച്ച് . എം. സി മെമ്പർമാരായ ബെന്നികൈന്നിക്കൽ,വിജയൻ, കൃഷ്ണൻ. ടി. എൻ എന്നിവർ ആശംസ അർപ്പിച്ചു. ഫാർമസിസ്റ്റ് ദൃശ്യ. ടി. ജി നന്ദി പറഞ്ഞു.





Leave a Reply