ബത്തേരി ഉപജില്ല ശാസ്ത്രോത്സവം 2024 ഉദ്ഘാടനം
സുൽത്താൻബത്തേരി ഉപജില്ല ശാസ്ത്രോത്സവം 2024 ഉദ്ഘാടനം ഗവൺമെന്റ് ഹൈസ്കൂൾ ബീനാച്ചിയിൽ. ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി കെ രമേശ്. ശാസ്ത്ര പരീക്ഷണത്തിലൂടെ നിർവഹിച്ചു. മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി ഉപജില്ലയിലെ 110 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും.ഇന്നും നാളെയുമായി ബത്തേരി അസം പ്ഷൻ എച്ച് എസ് & യു പി സ്കൂൾ, ബീനച്ചി ഗവ. ഹൈസ്കൂൾ, ബീനച്ചി മദ്രസ ഹാൾ, ബത്തേരി മുനിസിപ്പാലിറ്റി ഹാൾ എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത് .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി ജെ, കൗൺസിലർമാരായ രാധ ബാബു, സംഷാദ് ബത്തേരി,മേഴ്‌സി ടീച്ചർ, ബിന്ദു പ്രമോദ്, പ്രധാന അധ്യാപകരായ സജി ടി.ജി, ബിനു തോമസ്, സ്റ്റാൻലി ജേക്കബ്, പി.ടി.എ പ്രസിഡണ്ട് മാരായ റ്റിജി ചെറുതോട്ടിൽ, എ പൈതൽ, ബിജു എടയനാൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply