May 11, 2026

എം ഡി എം എയും ആയി യുവാക്കൾ അറസ്റ്റിൽ 

0
Img 20241015 094910
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ കെ ശശിയുടെ നേതൃത്വത്തിൽ മാനന്തവാടി പായോട് പരിസരത്തെ സ്വകാര്യ ഹോട്ടൽ റൂമിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പിടികൂടി. തോണിച്ചാൽ പള്ളിക്കണ്ടി പി.കെ അജ്‌മൽ (27), കാരക്കാമല കുന്നുമ്മൽ കെ.അജ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 7.362 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ചന്തു പി കെ, രഞ്ജിത്ത് സി കെ, സിഇഒ മാരായ ജോബിഷ് കെ. യു, അഖിൽ കെ എം, വിജേഷ് കുമാർ. പി, സജിലാഷ് കെ, അമൽ ജിഷ്ണു, അമീർ സി.യു എന്നിവരും റെയിഡിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *