April 16, 2026

ആർഎസ്പി പുതിയ മെമ്പർമാരെ സ്വീകരിക്കുകയും ലോക്കൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു

0
Img 20241017 195815
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിവിധ പാർട്ടികളിൽ നിന്ന് ആർഎസ്പിയിലേക്ക് വന്ന മെമ്പർമാരെ

വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ മാലയിട്ട് സ്വീകരിച്ചു. പുതുതായി മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുകയും ലോക്കൽ കമ്മിറ്റി രൂപീകരിക്കുകയും ചെയിതു. ലോക്കൽ സെക്രട്ടറിയായി വേണുഗോപാൽ മാനന്തവാടിയെ തിരഞ്ഞെടുത്തു. 1994- 95 വർഷങ്ങളിൽ പാർട്ടിയുടെ തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ചിരുന്ന അസീസ്, ഗോവിന്ദരാജ് എന്നിവരെ വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗം സുബൈർ, വയനാട് ജില്ലാ കമ്മിറ്റി അംഗം അഷറഫ് കാട്ടിക്കുളം, മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ എന്നിവർ സന്ദർശിച്ചു. മാനന്തവാടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി വർഗീസിനെയും

തൊണ്ടർനാട് ബ്രാഞ്ച് സെക്രട്ടറിയായി രമേശനെയും ചെറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയായി ദിവാകരനെയും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *