July 22, 2026

ദയ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് കെട്ടിട ഉദ്ഘാടനം ഒക്ടോബർ 20ന്

0
Img 20241018 Wa00631
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട്: വയനാട് ജില്ലയിലെ പിണങ്ങോട് പ്രദേശത്ത് കഴിഞ്ഞ 22 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ദയ ഗ്രന്ഥശാലയുടെ സാന്ത്വനപരിചരണ -ജീവകാരുണ്യ വിഭാഗം ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. വെങ്ങപ്പള്ളി തരിയോട് പൊഴുതന കോട്ടത്തറ പഞ്ചായത്തുകളിലെ കിടപ്പു രോഗികളുടെ പരിചരണം, ചികിത്സ മറ്റു ക്ഷേമകാര്യങ്ങൾ എന്നിവ ഏറ്റെടുത്തു നല്ല രീതിയിൽ പ്രവർത്തിക്കുന്ന ദയ പാലിയേറ്റീവ് ക്ലിനികിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ വിതരണം, ഡോക്ടർമാരുടെ സേവനം, ഫുഡ്‌ സപ്പോർട്ട്,ആംബുലൻസ് സർവീസ് എന്നിവയും കിടപ്പിലായ രോഗികൾക്ക് പ്രതിവാരം രണ്ട് തവണ ഹോം കെയെറും, മരുന്നുകളും ഉറപ്പുനൽകുന്നു.

 

നിലവിൽ 468 പേർ ക്ലിനിക്കൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ കിടപ്പു രോഗികളും മാറാ രോഗികളുമായ 129 പേർക്ക് സാന്ത്വനപരിചരണ സേവനം ലഭ്യമാക്കുന്നുണ്ട്.

കൂടാതെ 2023 മുതൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സൈക്യാട്രി ഒ. പി. യും ആരംഭിച്ചിട്ടുണ്ട്,

47 രോഗികൾക്ക് മാസത്തിൽ രണ്ട് തവണ ഡോക്ടറുടെ സേവനവും മരുന്നുകളും നൽകി വരുന്നു.

 

ഗ്രന്ഥശാലകളിൽ കേരളത്തിൽ തന്നെ അപൂർവ്വവും മാതൃകാ പരവുമായി പ്രവർത്തിക്കുന്നു എന്ന് സംസ്ഥാന -ജില്ലാ ലൈബ്രറി കൗൺസിലുകൾ പരാമർശിച്ച ദയ പാലിയേറ്റീവ് കെയർ ഗ്രന്ഥശാലയുടെ പരിമിതമായ സ്ഥലസൗകര്യത്തിൽ വളരെ പ്രയാസമനുഭവിക്കുന്ന ഘട്ടത്തിലാണ് ദയ സ്വന്തമായ സ്ഥലവും കെട്ടിടവും എന്ന ആശയവുമായി ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്.

 

പാലിയേറ്റീവ് പ്രവർത്തനത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനു തന്നെ മാസത്തിൽ വലിയൊരു തുക കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലും മികച്ച സേവനം ഉറപ്പുവരുത്താണൻ ദയയ്ക്ക് കഴിയുന്നു എന്നുള്ളതുകൊണ്ട് തന്നെ ദയയുടെ പുതിയ സംരംഭത്തോട് അനുഭാവപൂർവമാണ് പൊതുജനം പ്രതികരിച്ചിട്ടുള്ളത്.

സ്കൂൾ വിദ്യാർത്ഥികൾ, വീട്ടമ്മമാർ,പ്രദേശത്തെ വ്യാപാരികൾ സുമനസ്സുകളായ നാട്ടുകാർ, സമീപ വാസികൾ,പ്രവാസികൾ. ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും അകമഴിഞ്ഞു സഹായിച്ചപ്പോൾ ദയ പെയിൻ ആൻഡ് പാലിയേറ്റീവിന് പുതിയ കെട്ടിടമെന്ന സ്വപ്നം യഥാർഥ്യമായി.

നിലവിൽ ഷാഹിന പികെ ചെയർപേഴ്സൺ,സമീർ മൊട്ടത്താൻ കൺവീനർ, നാസർതുർക്കി ഖജാൻഞ്ചിയിമായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ഡോക്ടമാർ, രണ്ട് നഴ്സിംഗ്സ്റ്റാഫ്, വനിതാ വോളണ്ടിയർ വിംഗ്, സ്റ്റുഡന്റസ് വളണ്ടിയർ വിംഗ്, ഡ്രൈവെഴ്സ് ഗ്രൂപ്പ് എന്നിവർ സേവനമനുഷ്ഠിക്കുന്നു.കൂടാതെ സുമനസ്സുകളുടെ സഹായത്താൽ നിരാശ്രയരും, അഗതികളുമായ രോഗികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുകയും, അവർക്ക് ചെയ്യാവുന്ന തൊഴിൽ കണ്ടെത്തി നൽകുക. ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകുക, വീട് പുണരുദ്ധാരണം എന്നിവയും ദയ യുടെ വേറിട്ട പ്രവർത്തനങ്ങളാണ്.

 

തുടർന്നും സമൂഹത്തിലെ വേദനിക്കുന്നവർക്ക് ആശ്രയമാവുന്ന ക്ലിനികിന്റെ പുതിയ സ്വന്തം കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം 2024 ഒക്ടോബർ 20ന് ബഹുമാന്യനായ കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവ്വഹിക്കും. പ്രസ്തുത പരിപാടിയിൽ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് അവർകൾ മുഖ്യാതിഥിയായി പങ്കെടുക്കും പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ഇ കെ രേണുക ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി കേളു പോഴുതന ഗ്രാമപഞ്ചായത്ത് മെമ്പർ സി. മമ്മി വെങ്ങപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർ കെ പി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും തുടർന്ന് എസ് ബി കമ്മ്യൂണിക്കേഷൻസ് വയനാട് ഓർക്കസ്ട്രയുടെ ഗാനമേളയും, മറ്റു കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ സി കെ അബ്ദുൽ അസീസ് (ചെയർമാൻ സ്വാഗതസംഘം) അസ്‌ലം മാസ്റ്റർ പുനത്തിൽ (കൺവീനർ സ്വാഗതസംഘം) ഷാഹിന പി കെ (ചെർപേഴ്സൺ, ദയ പാലിയേറ്റീവ് )നൗഷാദ് കെ കെ (സെക്രട്ടറി, ദയ ഗ്രന്ഥശാല )എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *