വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: ഇന്ത്യയെ വീണ്ടെടുക്കുന്നതിനു വേണ്ടി രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതിനു ഏറ്റവും നല്ല ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രഡിഡന്റ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.സി. ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു. ഇന്ദിര ഗാന്ധിയുടെ പിൻഗാമിയായി ഭാവി ഇന്ദിര ഗാന്ധി യായി വളർന്നു വരുന്ന പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മോഡിയുടെ മുട്ടു വിറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതര ജനാധി പത്യ മെന്നത് വലിയ സാംസ്‌കാരിക പൈതൃക മാണ്. എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോയ ഒരു കാല ഘട്ടത്തിന്റെ ഇതിഹാസമാണ് നെഹ്‌റുവും,ഇന്ദിര ഗാന്ധിയും,അവരുടെ പിൻഗാമിയായി പ്രിയങ്ക വരുന്നത് എന്ത് കൊണ്ടും അനുയോജ്യ മാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ്,ജില്ലാ വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് പ്രഡിഡന്റ് സി.പി.മൊയ്‌ദു ഹാജി,മുൻ എം.എൽ.എ പി.കെ.ജയലക്ഷ്മി, ആക്ടിങ് സെക്രട്ടറി കൊച്ചി ഹമീദ്,വൈസ് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,അഡ്വ.എൻ.വേണു ഗോപാൽ,ജോസ് തലച്ചിറ,എൻ.കെ.വർഗീസ്,സി.അബ്ദുൽ അഷ്‌റഫ്,കൊടുവേരി അമ്മദ് മാസ്റ്റർ,മോയി വാരാമ്പറ്റ,അമ്മദ് കൊടുവേരി,മുതിര മായൻ,ശറഫു മാഡംബള്ളി,ചിന്നമ്മ ജോസ്,മമ്മൂട്ടി പടയൻ,പി.ചന്ദ്രൻ,കെ.കെ.സി.റഫീഖ്,പി.മുഹമ്മദ്.തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply