തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
വെങ്ങപ്പള്ളി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി വെങ്ങപ്പള്ളി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി നടത്തിയ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ പിണങ്ങോട് നടന്നു. കണ്‍വെന്‍ഷന്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി യു.ഡി എഫ് പ്രവര്‍ത്തകള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശ്രീരാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മാത്യു കുഴല്‍നാടന്‍ എം എല്‍ എ, അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എം. ലിജു, നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാര്‍ ടി ഹംസ, കണ്‍വീനര്‍ പി.പി ആലി, റസാക്ക് കല്‍പറ്റ , ഒ.വി അപ്പച്ചന്‍,അലവി വടക്കേതില്‍, വിജയമ്മ ടീച്ചര്‍ , തന്നാനി അബുബക്കര്‍, വേണുഗോപാന്‍ കീഴ്‌ശ്ശേരി, ജോണി ജോണ്‍, പോള്‍സണ്‍ കൂവക്കല്‍ , മുഹമ്മദ് പനന്തറ പുഷ്പലത എന്നിവര്‍ സംസാരിച്ചു. പ്രീയങ്കാജിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ 101 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയും രൂപീകരിച്ചു . കണ്‍വെന്‍ഷനില്‍ യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ അധ്യക്ഷ്യം വഹിച്ചു. യോഗത്തിന് യുഡിഫ് പഞ്ചായത്ത് കണ്‍വീനര്‍ എം.വി രാജന്‍ സ്വാഗതവും, സാലി മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.





Leave a Reply