സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വയനാട്ജില്ലാ കൺവെൻഷൻ നടത്തി
കൽപ്പറ്റ:- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വയനാട്ജില്ലാ കൺവെൻഷൻ മകരജ്യോതി മണ്ഡപത്തിൽ വെച്ച് നടത്തി.സംസ്ഥാനപ്രസിഡൻ്റ് വി.എ.എൻ നമ്പൂതിരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോസഫ് മാണിശ്ശേരി അധ്യക്ഷം വഹിക്കുകയും പതാക ഉയർത്തുകയും ചെയ്തു.
ക്ഷേമ പെൻഷനുകൾ കുടിശ്ശിക രഹിതമാക്കുക, പ്രാദേശിക സർക്കാരുകൾക്കനുവദിച്ച പ്ലാൻ ഫണ്ട് 5 % മുതിർന്ന പൗരൻമാർക്ക് തന്നെ ഉപയോഗപ്പെടുന്നുണ്ട് എന്നു തന്നെ ഉറപ്പു വരുത്തുക, താലൂക്ക് ആശുപത്രികൾ വരെ മുതിർന്ന പൗരൻമാർക്ക് പ്രത്യേക വാർഡുകൾ ഏർപ്പെടുത്തുക, ആശുപത്രികളിലെ ഒ.പി.ശീട്ടിനോടൊപ്പം തന്നെ ചിക്തസാരംഗത്തും മുൻഗണന അനുവദിക്കുക, ആയുർവേദ ചികിത്സ ലഭിക്കുന്നതിനു അംഗൺ വാടികൾ വഴി പ്രതിമാസം ക്രമീകരണങ്ങൾ ഏർപ്പെടുത്തുക , പഞ്ചായത്ത് ആസ്ഥാനത്ത് ഒതുങ്ങാതെ ആദ്യഘട്ടം എന്ന നിലയ്ക്ക് മൂന്നുനാല് വാർഡുകൾ കേന്ദ്രീകരിക്കുന്ന സ്ഥലത്ത് പകൽ വീടുകൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൺവെൻഷൻ.ജില്ലാ ഖജാൻജി അപ്പൻ നമ്പ്യാർ, വൈസ് പ്രസിഡൻ്റുമാരായ( പി.കെ. ഹുസൈൻ, പി.പി. അനിത ടീച്ചർ, പി. ഗോപാലക്കുറുപ്പ്) ജി.ചാത്തുകുട്ടി,വേണു മുള്ളോട്, കെ.ആർ ശിവശങ്കരൻ, അഡ്വ അരവിന്ദാക്ഷൻ, എം.ആർ പ്രഭാകരൻ, ശിവൻ പിള്ളമാസ്റ്റർ, വൈസ് പ്രസിഡൻ്റ് സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ പി.പി. ബാലൻ (സെക്രട്ടറി ) സി.പ്രഭാകരൻ ( ജില്ലാ സെക്രട്ടറി) എന്നിവർ സംസാരിച്ചു.





Leave a Reply