June 24, 2026

ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശി പിടിയില്‍

0
Img 20241022 Wa00471
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം, മഞ്ചേരി, കരിവാരട്ടത്ത് വീട്ടില്‍, കെ.വി മുഹമ്മദ് റുഫൈന്‍(30)

നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

 

 

 

ഇന്നലെ രാത്രിയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാവുന്നത്. പൊന്‍കുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

 

 

അതിര്‍ത്തി വഴി സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് തടയുന്നതിനായി കര്‍ശന പരിശോധന തുടരുമെന്നും ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. എസ്.ഐ പി.എന്‍. മുരളീധരന്‍, എസ്.സി.പി.ഒ ഷൈജു, സി.പി.ഒ സജീവന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *