പ്ലാറ്റിനം ജൂബിലി നിറവിൽ ബത്തേരി സർവജന സ്കൂൾ
ബത്തേരി: 1950 സുൽത്താൻ ബത്തേരിയിലും സമീപപ്രദേശങ്ങളിലേയും മഹത് വ്യക്തികൾ പടുത്തുയർത്തിയ സർവജന സ്കൂൾ 75- ആം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒക്ടോബർ 25 ന് ഉച്ചക്ക് 2.30 ന് ചേരുന്ന വിപുലമായ സ്വാഗത സംഘത്തിൽ വെച്ച് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രവർത്തനങ്ങൾക്ക് സമയക്രമം അടകം വിപുലമായ രൂപരേഖ തയ്യാറാക്കാനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗം 1981 ബാച്ച് സർവജന പൂർവ്വ വിദ്യാർത്ഥിയും സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പളായി റിട്ടയർ ചെയ്ത ഫ്രഫസർ ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപീകരണയോഗത്തിലെക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.





Leave a Reply