June 24, 2026

ജില്ലാ സ്കൂൾ കായിക മേള: ബത്തേരി ചാംപ്യൻമാർ

0
Img 20241026 091000
By ന്യൂസ് വയനാട് ബ്യൂറോ

 

ചാംപ്യൻമാരായ ബത്തേരി ഉപജില്ലാ ടീംസ്കൂൾ തലത്തിൽ കാട്ടിക്കുളം, കാക്കവയൽ , നടവയൽ സെൻ്റ് തോമസ് എച്ച് എസ് എസ് എന്നിവർ യഥാക്രമം ഒന്നു മുതൽ 3 വരെ സ്ഥാനക്കാരായി.

കൽപറ്റ: വയനാട് ജില്ലാ സ്കൂൾ കായിക മേളയിൽ ഫോട്ടോ ഫിനിഷിൽ

ബത്തേരി ഉപജില്ല ചാംപ്യൻമാരായി. ഒരു പോയിൻ്റ് വ്യത്യാസത്തിലാണ് മാനന്തവാടി ഉപജില്ലയെ പിന്തള്ളി ബത്തേരി ചാപ്യൻ പട്ടം നേടിയത്.

ബത്തേരി 336 പോയിൻ്റ് നേടിയപ്പോൾ 335 പോയിൻ്റുമായി മാനന്തവാടി രണ്ടാമതെത്തിയത്. വൈത്തിരി ഉപജില്ലയ്ക്ക് 189 പോയിൻ്റ് ആണ് നേടാനായത്.

33 സ്വർണവും 34 വെള്ളിയും 29 വെങ്കലവും ബത്തേരി നേടിയപ്പോൾ മാനന്തവാടി 32 സ്വർണവും 35 വെള്ളിയും 28 വെങ്കലവും നേടി. വൈത്തിരിക്ക് 16 സ്വർണവും 23 വെള്ളിയും 28 വെങ്കലവുമാണ് ലഭിച്ചത്.

 

സ്കൂൾ തലത്തിൽ 105 പോയിൻ്റ് നേടി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. 83 പോയിൻ്റ് നേടിയ കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 54 പോയിൻ്റ് നേടി നടവയൽ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 50 പോയിൻ്റ് നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *