July 24, 2026

ഏകീകൃത ഭൂ നിയമം നടപ്പിലാക്കുക; കെ. എൽ. സി. എ. യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി

0
Img 20241026 Wa01041
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ബത്തേരി: വസ്തുവിൽപ്പന രംഗത്ത് ഇടനിലക്കാരായി പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സ്വാതന്ത്ര സംഘടനയായ കേരള ലാൻ്റ് കമ്മീഷൻ ഏജൻറ്റ്സ് ( കെ. എൽ. സി. എ ) യൂണിയൻ്റെ ജില്ല പ്രവർത്തക കൺവെൻ ഷൻ സുൽത്താൻബത്തേരിയിൽ ഷിജു എസ് കോളിയാടി നഗറിൽ (സുൽത്താൻബത്തേരി വ്യാപാരഭവൻ ഹാൾ ) ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുതു. എകീകൃത ഭൂനിയമം നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ആരംഭിച്ച സമ്മേളനം ഭൂമിയുടെ ന്യായവില ഉറപ്പാക്കുക, കെട്ടിട നികുതി വർദ്ധന, ഭൂനികുതി വർദ്ധന, രജിസ്ട്രേഷൻ്റെ അനാവശ്യ പരിഷ്ക്കാരങ്ങൾ, ലാൻ്റ് ബോർഡുകളിലെ അശാസ്ത്രിയ നിയമനങ്ങൾ, തണ്ണീർതട സംരക്ഷണ നിയമത്തിലെ അപാകതകൾ, റീസർവ്വെ അപാകതകൾ എന്നിവ പിൻവലിക്കണമെന്നും, വസതു വിൽപ്പനരംഗത്ത് ഇടനിലക്കാരായ തൊഴിലാളികൾക്ക് സ്വാന്തമായി ക്ഷേമനിധിയും തൊഴിൽകാർഡും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്നും, ഇ എസ്. ഐ , പി. എഫ് ആനൂകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വ്യാജ തൊഴിൽ സംഘടനകളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും, കെ . എൽ. ആർ കലോചിതമായ പരിഷ്ക്കാരങ്ങൾ ഉണ്ടാകണമെന്നും സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. കെ. എൽ. സി. എ യൂണിയൻ ജില്ല പ്രസിഡണ്ട് ഇ.വി. സജി അദ്ധ്യക്ഷത വഹിച്ചു. കെ. എൽ. സി. എ യൂണിയൻ സംസ്ഥാന പ്രസിഡൻറ് എൻ. കെ ജ്യോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ. എൽ. സി. എ യൂണിയൻ ജില്ല ജനറൽ സെക്രട്ടറി എൻ ശ്രീനിവാസൻ സംഘടന റിപ്പോർട്ട് അവതരിപിച്ചു. കെ. എൽ. സി. എ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ഉമ്മർ, കെ. എൽ. സി. എ യൂണിയൻ സംസ്ഥാന നേതാക്കളായ കെഎം ബീരാൻ, ജാഫർഖാൻ സി.എം , ഷാഫി അബ്ദുള്ള ബന്ദടുക്ക, വിൻസെൻറ്റ് ഇ എൽ തൃശൂർ, സ്വാഗത സംഘം ചെയർമാൻ പി പ്രഭാകരൻ നായർ, കെ. എൽ. സി. എ യൂണിയൻ വനിത വിങ്ങ് ജില്ല പ്രസിഡണ്ട് റിസാനത്ത് സലിം, കെ. എൽ. സി. എ പടിഞ്ഞാറത്തറ മേഖല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് , ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായ ഉമ്മർകുണ്ടാട്ടിൽ ഐ. എൻ. ടി. യു.സി സംസ്ഥാന നിർവ്വാഹക സമിതി അംഗം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. വിവിധ തലങ്ങളിൽ സാമൂഹിക, ക്ഷേമ, ചാരിറ്റബിൾ രംഗത്തും സനദ്ധ സേവന ദുരിതാശ്വാസ പ്രവർത്തന മേഖലയിലുഅർപ്പണബോധത്തോടെ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ . എൽ. സി എ യൂണിയൻ ജില്ല ട്രഷറർ ബേബി തുരുത്തിയിൽ കൃതഞ്ജത രേഖപ്പെടുത്തി ദേശീയ ഗാനത്തോടെ സമ്മേളനം അവസാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *