ആയുർവേദ ദിനാചരണം :ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും*
കൽപ്പറ്റ :ഒൻപതാമത് ആയുർവേദ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ല ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. ജീവിത ശൈലീ രോഗ നിവാരണ ക്ലിനിക്കിന്റെ ഉത്ഘാടനം ചൊവ്വാഴ്ച നടത്തപ്പെടും.ലോക ആരോഗ്യത്തിന് ആയുർവേദ നൂതന രീതികൾ ‘എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം.ആരോഗ്യ ബോധവൽക്കരണം,
മെഡിക്കൽ ക്യാമ്പ്,ജീവിത ശൈലീ രോഗ നിവാരണ സ്ക്രീനിംഗ്, കുട്ടികൾക്കായി ആയുർവേദ ക്വിസ് മത്സരം, ആയുർവേദ പോഷകാഹാര പ്രദർശനം, ഗോത്ര ജനതക്കായുള്ള വിവിധ പരിപാടികൾ, ഔഷധ സസ്യ പ്രദർശനം എന്നിവ ഇതോടൊപ്പം സംഘടിപ്പിക്കും.
തൊഴിലിടങ്ങളിലെ ആരോഗ്യം ആയുർവേദത്തിലൂടെ പരിപോഷിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പുകളും, യോഗ പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ കവിത. എസ് അറിയിച്ചു.





Leave a Reply