December 6, 2025

പ്രതിഷേധ പ്രകടനം നടത്തി

0
Img 20241027 110618
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളാ ജല അതോറിറ്റിയിയെ തകർക്കുന്ന വായ്‌പാ നടപടിക്കെതിരെ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പ്രതിഷേധ പ്രകടനം നടത്തി.ജൽ .ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് ഉയർന്ന പലിശ നിരക്കിൽ ജല അതോറിറ്റി സ്വന്തം നിലയിൽ പന്ത്രണ്ടായിരം കോടി രൂപയാണ് വായ്പ എടുക്കാൻ തീരുമാനിച്ചിട്ടുള്ളത് .മാസം 100 കോടിയിൽ താഴെ വരുമാനമുള്ള ജല അതോറിറ്റിക്ക് ഇതിന്റെ 185 കോടിയിൽ പരം ഉള്ള പ്രതിമാസ തിരിച്ചടവ്‌ വൻ ബാധ്യത വരുത്തുമെന്നതിൽ തർക്കമില്ല .സർക്കാർ പ്ലാൻ ഫണ്ട് അടക്കം സാമ്പത്തിക സഹായം നൽകാത്ത ഈ അവസ്ഥയിൽ ഇത് വാട്ടർ അതോറിറ്റിയുടെ വൻ തകർച്ചക്ക് വഴിവെക്കുമെന്നുള്ളതിനാൽ ഇത് നടപ്പാക്കരുതെന്നും , പ്ലാൻ ഫണ്ട് കൃത്യമായി അനുവദിക്കണമെന്നും കെ ഡബ്ലിയു എ എസ് എ ( ഐഎൻടിയുസി ) ആവശ്യപ്പെടുന്നു .പ്രതിഷേധ പ്രകടനത്തിൽ ജില്ലാ സെക്രട്ടറി സാബു എം രാജു , സംസ്ഥാന കമ്മിറ്റി മെമ്പർ സജിത്ത് കെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ ജീവൻലാൽ , മോഹൻദാസ് , മനോജ് , ജിൻസൺ ദേവസ്യ എന്നിവർ സംസാരിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *