യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഎഫ്
സുൽത്താൻ ബത്തേരി : യുഡിവൈഫ്ൻ്റെ നേതൃത്വത്തിൽ ബത്തേരിയിൽ യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ നടത്തി. കോട്ടക്കുന്ന് നിന്നും തുടങ്ങി ടൗണിലേ കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തുടക്കം. വരും ദിവസങ്ങളിൽ ബസ് സ്റ്റാൻ്റുകളിലും കോളേജ് പരിസരങ്ങളിലും ക്യാമ്പയിൻ നടക്കും.
ക്യാമ്പയിൻ്റെ ഉദ്ഘാനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. നജീബ് കാന്തപുരം എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ കുര്യക്കോസ് എം.പി ക്യാമ്പയിൻ്റെ സന്ദേശം നൽകി.
സി.കെ മുസ്തഫ അധ്യക്ഷതയും ഹാരിസ് കല്ലുവയൽ സ്വാഗതവും പറഞ്ഞു.
ശ്രാവൺ റാവു, ജാഫർ സാദിഖ്, അമൽ ജോയി, സമദ് കണ്ണിയൻ, ലയണൽ മാത്യു, അഡ്വ. ആർ രാജേഷ് കുമാർ, സി.കെ.ഹാരിഫ്, അസീസ് വേങ്ങൂർ, ഗഫൂർ പടപ്പ്, നിസാം കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.
യഹിയ വാഴക്കണ്ടി നന്ദി പറഞ്ഞു
Leave a Reply