കാട്ടാന നെൽകൃഷി നശിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കാളിക്കൊല്ലി ഭാഗത്ത് കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. ആലത്തൂർ ദേവേശന്റെ നെൽകൃഷിയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിൽ തുടർച്ചയായി രാത്രിയിലിറങ്ങിയ ഒറ്റയാൻ നശിപ്പിച്ചത്. മുന്നേക്കർ കൃഷിസ്ഥലത്തെ ഒരേക്കറോളം നെല്ല്കൃഷിയാണ് നശിപ്പിച്ചതെന്ന് ഉടമസ്ഥൻ പറഞ്ഞു. ശബ്‌ദംകേട്ട സ്ഥലത്ത് ടോർച്ചടിച്ച് നോക്കിയപ്പോൾ കാട്ടാന ദേവേശന് നേരെ ഓടിവരികയും ചെയ്‌തു. തുടർന്ന് ഓടി മാറുന്നതിനിടയിൽ താഴെ വീണ് പരിക്കേറ്റതായും ദേവേശൻ പറഞ്ഞു. പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്ല്യം പരിഹരിക്കാൻ വനംവകുപ്പുവേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply