ലൈബ്രറി നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു
കല്ലൂര്‍:വികസനത്തിനും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനയായ ഐഡിപിഡി ആൾ ഇന്ത്യ പ്രോഗ്രസീവ് ഫോറവും ചേർന്ന്, വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ വികസനത്തിനായി ഉണ്ടാക്കിയ ലൈബ്രറിയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഡോ. അരുൺ മിത്ര നിര്‍വ്വഹിച്ചു. മുത്തങ്ങ കല്ലൂർ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലാണ് ലൈബ്രറി നിര്‍മ്മിക്കുന്നത്.
ഐഡിപിഡി കേരള ചാപ്റ്റർ സെക്രട്ടറി സെക്രട്ടറിയും ആൾ ഇന്ത്യ പ്രോഗ്രസീവ് ഫോറം ജനറൽ സെക്രട്ടറിയുമായ ഡോ. എ സജീദ്, അഡ്വ. ടി. കെ രാമകൃഷ്ണൻ, ഭക്ഷകമ്മീഷൻ മുൻ അംഗം വിജയലക്ഷ്മി, ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ ജി. പ്രമോദ്, സുൽത്താൻബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എം. മജീദ്, രാജീവ് ഗാന്ധി റസിഡൻഷ്യൻ സ്കൂൾ ഹെഡ്മാസ്റ്റർ ജി. അനീസ്, സീനിയർ സൂപ്രണ്ട് ദിലീപ് കുമാർ, മാനേജർ സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Leave a Reply