കേരള വ്യാപാര വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി
മാനന്തവാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ താജ് റിസോർട്ടിൽ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി. കാസർകോഡ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ.അഹമ്മദ് ഷെരീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡണ്ടുമായ ജോജിൻ ടി ജോയ് മുഖ്യപ്രഭാഷണം നടത്തി.
വയനാട്‌ജില്ലാ ജനറൽ സെക്രട്ടരി കെ ഉസ്മാൻ ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ കാസർകോഡ് ജില്ലാ ട്രഷറർ മാഹിൻ കോളിക്കര,ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ്,ജില്ലാ സെക്രട്ടറി അൻവർ സാദത്ത്,കാസർകോട് മർച്ചൻസ് അസോസിയേഷൻ പ്രസിഡൻ്റ് ടി.എ ഇല്യാസ്,ജില്ല സെക്രട്ടറി ദിനേശൻ, യുണിറ്റ് ട്രഷറർ നഹിം ഫെമിന,എന്നിവർ പ്രസംഗിച്ചു





Leave a Reply