May 6, 2026

വയനാട് മെഡിക്കൽ കോളേജ് ഭിന്നശേഷി ക്കാർക്കുള്ള സൗകര്യങ്ങൾ പരിമിതം* നവജ്യോതി ഭിന്നശേഷി സ്വാശ്രയ സംഘം

0
Img 20241028 174546
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് നവജ്യോതി ഭിന്നശേഷി സ്വാശ്രയ സംഘം യോഗം ആരോപിച്ചു. ഭിന്നശേഷിക്കാർക്കുള്ള വാഹനം പാർക്കു ചെയ്യുവാനോ, ഇവർക്കായി പ്രത്യേക ക്യൂ സിസ്റ്റമോ പ്രഖ്യാപനങ്ങളിലുണ്ടെങ്കിലും ഇവിടെ നടപ്പിലായില്ല. മെഡിക്കൽ ബോർഡിൽ അഴിമതി നടക്കുന്നതായി നേരത്തെ ആരോപണമുണ്ട്.ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സായന്തനങ്ങളിൽ ഒന്നിച്ചിരിക്കുവാനും , സൗഹൃദം പങ്കിടുവാനും ഒരു സ്ഥലമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഈ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വകുപ്പുമന്ത്രിമാർക്കും , ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കും ഉടൻ കത്ത് നൽകും പ്രസിഡണ്ട് വിജയക്കുമാരി അധ്യക്ഷത വഹിച്ചു. സാബു കെ.ടി, ജോർജ്ജ് ഇല്ലിമൂട്ടിൽ, ബെന്നി പയ്യംമ്പള്ളി, റോയി, ഫ്രാൻസീസ്, റോബിൻ, കമൽ ജോസഫ് , സിസിലി, ഫിലോമിന പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *