കനസ് ജാഗ ഹ്രസ്വ ചലച്ചിത്രമേള* *നാരങ്ങ മിഠായി മികച്ച ചിത്രം*
കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കനസ് ജാഗ ഹ്രസ്വ ചലച്ചിത്രമേളയില്‍ നാരങ്ങ മിഠായി മികച്ച ചിത്രമായി തിരെഞ്ഞെടുത്തു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ 9 ജില്ലകളില്‍ നിന്നും 102 ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തിരുനെല്ലി, നൂല്‍പ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ നിന്നായി 34 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. സ്‌പെഷല്‍ മിഷന്‍ അംഗങ്ങള്‍, ജില്ലാ മിഷന്‍ ടീമംഗങ്ങള്‍ , കുട്ടികളും ഉള്‍പ്പെടെ 170 പേരടങ്ങുന്ന സംഘമാണ് ജില്ലയില്‍ നിന്നും ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. എറണാകുളം സെന്റ് തെരേസ കോളേജില്‍ നടന്ന പരിപാടിയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും സമ്മാന തുകയും കൈമാറി. മികച്ച രണ്ടാമത്തെ ചിത്രമായി അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ടിന്റെ ദാഹം, മൂന്നാമത്തെ ചിത്രമായി പറമ്പിക്കുളം സ്‌പെഷ്യല്‍ പ്രോജെക്ടിന്റെ ‘നെറ്റ്വര്‍ക്ക് ‘എന്നിവ തിരെഞ്ഞെടുത്തു.
Leave a Reply