എൻ എസ് എസ് യൂണിയൻ പതാക ദിനാചരണം നടത്തി
മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പതാക ദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ് ഡോ. പി നാരായണൻ നായർ പതാക ഉയർത്തി. അംഗങ്ങൾ എല്ലാവരും എൻ എസ് എസ് പ്രതിജ്ഞ പുതുക്കി. തുടർന്ന് യൂണിയൻ നടത്തിയ സമ്മാന പദ്ധതി യിലെ നറുക്കെടുപ്പ് വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സി കെ രത്നവല്ലി സമ്മാനിച്ചു. യൂണിയൻ വൈ. പ്രസിഡന്റ് എംപി ബാലകുമാർ, യൂണിയൻ സെക്രട്ടറി പിവി ശ്യാംഘോഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കരയോഗങ്ങളിൽ നിന്നായി 40ൽ ഏറെ അംഗങ്ങൾ പങ്കെടുത്തു.





Leave a Reply