ചൂരൽമല ദുരന്തത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാർ എന്തുസഹായം നൽകിയെന്ന് വ്യക്തമാക്കണം: നവ്യ ഹരിദാസ്*
കൽപ്പറ്റ: ചൂരൽമല പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാർ എന്ത് സഹായം നൽകിയെന്ന് വ്യക്തമാക്കണമെന്ന് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൻ്റെ കാര്യം എന്തായെന്നും, ദുരന്തത്തിനിരയായവർക്ക് യാതൊരു സഹായവും ചെയ്യാതെ, കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതരുതെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.
782.99 കോടി രൂപ നരേന്ദ്രമോദി സർക്കാർ ദുരന്തനിവാരണത്തിനായി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ 80 കോടിയോളം രൂപ ദുരിതബാധിതർക്ക് വേണ്ടി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് ദുരിതബാധിതർക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. നവ്യ ഹരിദാസ് പറഞ്ഞു. ചൂരൽ മലയിലെ തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ദുരിതബാധിതരെ സന്ദർശിച്ച സ്ഥാനാർത്ഥി പുത്തുമലയിലെത്തി മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
കൽപ്പറ്റയിലെ വിവിധ ഗോത്ര ഊരുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. വരും ദിവസങ്ങളിൽ ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കന്മാർ തെരഞ്ഞെടുപ്പ് പര്യടനത്തിനായി വയനാട്ടിൽ എത്തുന്നുണ്ട്.
ജില്ലാ സഹ പ്രാരി കെ. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എം.പി.സുകുമാരൻ, സെക്രട്ടറി സിന്ധു ഐര വീട്ടിൽ, മണ്ഡലം പ്രസിഡൻറ് മാരായ ടി.എം സുബീഷ്, സജീഷ് കുമാർ കോട്ടത്തറ, ജനറൽ സെക്രട്ടറിമാരായ ശിവദാസൻ വിനായക, ഷാജിമോൻ ചൂരൽമല, പി ആർ ബാലകൃഷ്ണൻ, കെ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Leave a Reply