ഉച്ചഭക്ഷണ പദ്ധതി: പാചകമത്സരം
പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികള്‍ക്ക് പാചക മത്സരം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരം കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ തലത്തില്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. വെള്ളമുണ്ട ഹൈസ്‌കൂളിലെ റീന ഒന്നാം സ്ഥാനവും നടവയല്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ രജിത രണ്ടാം സ്ഥാനവും ഫാദര്‍ ജി.കെ.എം.എച്ച്.എസിലെ റിന്‍സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.സി ബിജേഷ് സമ്മാനം വിതരണം ചെയ്തു. എച്ച്.എം ആന്‍ഡ് എ.ഇ.ഒ ഫോറം കണ്‍വീനര്‍ സുനില്‍കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ ജോഷി, കല്‍പ്പറ്റ ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍, പ്രധാനധ്യാപിക സെല്‍മ, താലൂക്ക് പി.എച്ച്.എസി ന്യൂട്രീഷന്‍ ഹീരജ, കെ. രാധിക എന്നിവര്‍ സംസാരിച്ചു.
Leave a Reply