August 3, 2026

പിണങ്ങോട്ടെ കാറപകടം: രക്ഷാപ്രവർത്തനത്തിനിടെ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

0
IMG_20260803_154826
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്:  നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റ യുവാക്കളെ രക്ഷപ്പെടുത്തുന്നതിനിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി വൈത്തിരി പോലീസും നാട്ടുകാരും. ഇന്നലെ രാത്രി പിണങ്ങോട് അത്തിമൂല ചാത്തോത്ത് കെ.എൽ 17 എഫ് 8315 നമ്പർ കാറിലുണ്ടായ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിലാണ് സംഭവം. അപകടത്തിൽപ്പെട്ട പിണങ്ങോട് സ്വദേശികളായ പനന്തറ വീട്ടിൽ പി.അബ്‌ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവരുടെ പരിഭ്രമം കണ്ട് സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിൽ 1.07 ഗ്രാം എംഡിഎംഎ യും, 0.84 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. വൈത്തിരി എസ്.ഐ സി.കെ ലയമോളും, പ്രൊബോഷൻ എസ്.ഐ ലാൻസി ദാസും അടങ്ങുന്ന സംഘമാണ് കാറിനുള്ളിൽ വിശദമായ പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതും വാഹനം കസ്റ്റഡിയിലെടുത്തതും. ഇവർക്ക് മയക്കുമരുന്ന് നൽകിയ വ്യക്തിയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *