വയനാട് സാഹിത്യോത്സവം ഡെലിഗേറ്റ് പാസിന് 20 ശതമാനം ഇളവ് 15 വരെ മാത്രം
മാനന്തവാടി:ഡിസംബർ് 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് സാഹിത്യോത്സവത്തിൻ്റെ ഡെലിഗേറ്റ് പാസിനുള്ള ഇളവ് പതിനഞ്ചാം തീയതി വരെ മാത്രം.
750 രൂപയാണ് ഈ വർഷം ഡെലിഗേറ്റ് രജിസ്ട്രേഷന് ഈടാക്കുന്നത്. എന്നാൽ നവംബർ 15 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് 599 രൂപ മാത്രം അടച്ചാൽ മതി.
സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമല്ലെങ്കിലും ഡെലിഗേറ്റുകൾക്കായി പ്രത്യേക സെഷൻ ഉൾപ്പപെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സാഹിത്യോത്സവത്തിലെ ബുക്ക് സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ഡെലിഗേറ്റുകൾക്ക് പ്രത്യേക ഓഫർ ലഭിക്കും. സാഹിത്യോത്സവം ബ്രോഷർ, ഷെഡ്യൂൾ, നോട്ട്ബുക്ക്, പെൻ തുടങ്ങിയവ ഉൾപ്പെടുന്ന ബാഗും രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും.
https://wlfwayanad.com/delegate-registration/ എന്ന ലിങ്കു വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അരുന്ധതി റോയി, ജസ്റ്റിസ് ചെലമേശ്വർ, കെ.ആർ മീര, ജോൺ കെയ് തുടങ്ങി ഇരുന്നൂറിലേറെ പ്രഭാഷകരാണ് വയനാട് സാഹിത്യോത്സവത്തിൽ പങ്കെടുക്കുക.
Leave a Reply