കേരളോത്സവം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളോത്സവം 2024 സംഘടിപ്പിക്കുന്നു. പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ നവംബര്‍ 15 മുതല്‍ നടക്കും. ഗ്രാമപഞ്ചായത്ത്തല മത്സരങ്ങള്‍ നവംബര്‍ 15 മുതല്‍ 30 വരെയും മുന്‍സിപ്പാലിറ്റി/ബ്ലോക്ക് പഞ്ചായത്ത്തല മത്സരങ്ങള്‍ ഡിസംബര്‍ 1 മുതല്‍ 15 വരെയും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 31, സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി ആദ്യവാരവും സംഘടിപ്പിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ്, ഹരിതഗിരി റോഡ്, കല്‍പ്പറ്റ വിലാസത്തില്‍ ബന്ധപ്പെടാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936204700
Leave a Reply