December 11, 2024

തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ്  പ്രദേശവാസികളെ ആശങ്കയകറ്റണം -എസ്ഡിപിഐ 

0
Img 20241113 134655

മാനന്തവാടി : തലപ്പുഴയിലെ ഏതാനും കുടുംബങ്ങൾക്ക് സംസ്ഥാന വഖഫ് ബോർഡിൽ നിന്നും ലഭിച്ച നോട്ടീസുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിൽ ഉരുണ്ടുകൂടിയ ആശങ്കകളകറ്റണമെന്നും ബിജെപിയുടെ വർഗീയ പ്രചരണങ്ങൾക്ക് തടയിടണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

 

4 മുസ്ലിം കുടുംബത്തിനും ഒരു ഹൈന്ദവ കുടുംബത്തിനും ഉൾപ്പെടെ 5 കുടുംബങ്ങൾക്ക് ലഭിച്ച നോട്ടീസ് പ്രകാരം അവരുടെ വീടടക്കമുള്ള സ്ഥലം മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്ത് തിണ്ടുമ്മൽ ദേശം സർവ്വേ നമ്പർ 47/1,45/1 എന്നിവയിലായി വഖഫ് രജിസ്റ്റർ നമ്പർ 43/RA പ്രകാരം തലപ്പുഴ ഹയാത്തുൽ ഇസ്ലാം കമ്മിറ്റിക്ക് വേണ്ടി വഖഫ് ചെയ്യപ്പെട്ട 5.77 ഏക്കർ ഭൂമിയിൽ നിന്ന് കൈയ്യേറിയതാണെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നവംബർ 16 ന് വഖഫ് ബോർഡിന് മൈൽ വഴിയോ പോസ്റ്റ് മുഖേനയോ അറിയിക്കുവാനും അതോടൊപ്പം 19 ന് നടക്കുന്ന സൂം മീറ്റിംഗിൽ പങ്കെടുക്കുവാനുമുള്ള അറിയിപ്പാണ്.

 

 

ഈ നോട്ടീസ് മൂലം പ്രദേശത്തുള്ള കുടുംബങ്ങൾക്ക് തങ്ങളുടെ ഭൂമിയും കിടപ്പാടവും നഷ്ട്ടപെടുമെന്ന രീതിയിലുള്ള വർഗീയ ശക്തികളുടെ അടിസ്ഥാന രഹിതമായ പ്രചരണം പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്താനുള്ള ശ്രമമാണ്.അത് കൊണ്ട് സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പ്രായോഗിക പരിഹാരം കാണുന്നതിന് പകരം ഭരിക്കുന്ന പാർട്ടി തന്നെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം നടത്തുന്നത് അപഹാസ്യമാണ്.

 

ഇടതുപക്ഷ സർക്കാർ നിയമിച്ച വഖഫ്‌ ബോർഡിന് സർക്കാർ അറിയാതെ നോട്ടിസ് അയക്കാൻ കഴിയില്ല എന്നിരിക്കെ ഏഴു വർഷം മുമ്പ് കൊടുത്ത പരാതിയിൽ ഉപതെരെഞ്ഞെടുപ്പിന് തൊട്ട് മുൻപ് നോട്ടിസ് കൊടുത്തത് ദുരൂഹമാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

 

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി അധ്യക്ഷത വഹിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് സൽമ അഷ്‌റഫ്‌, അലി എ കെ, സെക്രട്ടറി സജീർ, ജോയിന്റ് സെക്രട്ടറി സകരിയ്യ കെ എസ്, മമ്മൂട്ടി കെ ട്രഷറർ ജുബൈർ, കമ്മിറ്റിയംഗങ്ങളായ സുമയ്യ,സുബൈർ, വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *