ബി ജെ പി -എൽ ഡി എഫ് സംഘർഷത്തിൽ 3പേർക്ക് പരിക്ക്
നടവയൽ:തിരഞ്ഞെടുപ്പിന്റെ തലേന്നു രാത്രി നടവയൽ സ്‌കൂൾ കവലയിൽ ബിജെപി- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ചൊവ്വ രാത്രി 10 മണിയോടെയായിരുന്നു സംഘർഷം. ബിജെപി പ്രവർത്തകനായ ചീറ്റാലൂർക്കുന്ന് വരവുകാലായിൽ പി.ആർ.അഭിലാഷ് (21) കൽപറ്റ സ്വകാര്യ ആശുപത്രിയിലും സിപിഎം പ്രവർത്തകരായ കാഞ്ഞിരക്കാട്ട് സുനി മോൻ (46) ഷിനു മോൻ (42) എന്നിവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപ്രതിയിലും ചികിത്സ തേടി.
സംഘർഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് ഭാഗികമായി തകർക്കപ്പെട്ടതിനു പുറമേപ്രവർത്തകന്റെ വാഹനത്തിനും കേടുപാടുകൾ വരുത്തി. സംഭവത്തിൽ നാല് എൽഡിഎഫ് പ്രവർത്തകർക്കും മൂന്ന് ബിജെപി പ്രവർത്തകർക്കും എതിരെ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൂത്ത് കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകരോട് പോളിങ് ബൂത്തിനു 200 മീറ്ററിനുള്ളിലുള്ള കവലയിലെ കൊടി അഴിച്ചു മാറ്റണമെന്ന് എൽഡിഎഫ് പ്രവർത്തകർ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് തുടക്കമെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. എന്നാൽ സിപിഎം പ്രവർത്തകനായിരുന്ന അഭിലാഷ് ബിജെപിയിലേക്ക് മാറിയതിന്റെവൈരാഗ്യം മൂലം കരുതി കൂട്ടി അഭിലാഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവർത്തകരും പറയുന്നു. സംഘർഷമുണ്ടായ സാഹചര്യത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണമുണ്ട്.
Leave a Reply