ഇന്ന് ശിശുദിനം
ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 13ആം ജന്മദിന മായ നവംബർ14 ശിശുദിനമായി ആഘോഷിക്കുന്നു. 1889 നവംബർ 14ന് അലഹബാദിലാണ് ജവഹർലാൽ നെഹ്റുവിന്റെ ജനനം. കുട്ടികളെ ഏറെ ഇഷ്ടമുള്ള നെഹ്റു ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധയും മൂന്നര നൽകുന്നതിന് ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ദിനമായാണ് നവംബർ 14 ശിശുദിനമായി ആചരിക്കുന്നത്. നെഹ്റുവിന്റെ അഭിപ്രായത്തിൽ കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ ആണ് അവർ രാജ്യത്തിന്റെ ഭാവിയും പൗരന്മാരും ആണ് അവരെ വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തി എടുക്കണമെന്നും ശരിയായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തലമുറകൾ ഒരുപാട് കഴിഞ്ഞെങ്കിലും നെഹ്റുവിനോടുള്ള ആദരവ് സ്നേഹവും വട്ടാതെ ഇന്നും കുഞ്ഞുങ്ങൾ ശിശുദിനം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ചാച്ചാജിയുടെ വസ്ത്രങ്ങളും, അതുപോലെ പല സ്കൂൾതരത്തിലും മറ്റു ക്വിസ് മത്സരങ്ങളും നടത്തിശിശുദിനം ആഘോഷിക്കുന്നു.
Leave a Reply