December 11, 2024

ബെവ്‌കോ വനിത ജീവനക്കാർക്ക് പ്രതിരോധ പരിശീലനം ഡിസംബർ – 1 ന് ആരംഭിക്കും.

0
Img 20241114 124919

കൽപ്പറ്റ: ഡി ഐ ജി അജിത ബീഗം, വനിതാ സെൽ എ ഐ ജി ബാസ്റ്റിൻ ബാബു, എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നു മുതൽ ബെവ്കോ വനിതാ ജീവനക്കാർക്ക് അതാത് ജില്ലകളിൽ പ്രതിരോധ പരിശീലനം നൽകും.

 

മദ്യം വാങ്ങാൻ വരുന്നവർ മോശമായി ഇടപെട്ടാൽ ഇനി ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർ ഇടപെടും.

 

വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയാണ് മുഴുവൻ വനിതാ ജീവനക്കാർക്കും പ്രതിരോധ പരിശീലനം കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

 

പ്രത്യേകിച്ചും ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളും, രാത്രികാലങ്ങളിൽ വീടുകളിലേക്ക് പോകുമ്പോൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെയും അതിജീവിക്കാനാണ് ഇത്തരത്തിൽ പരിശീലനം നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചത്.

 

നിലവിൽ 1600 വനിതാ ജീവനക്കാരാണ് ബിവറേജസ് കോർപ്പറേഷനിലുള്ളത്.

 

പല സമയങ്ങളിലും മദ്യം വാങ്ങാൻ വരുന്നവർ സ്ത്രീകളോട് വാക്കേറ്റങ്ങളും, ഔട്ട്ലെറ്റുകൾ അടച്ചതിനുശേഷവും മദ്യം വാങ്ങാൻ വരുന്നവർ വാഗ്വാദങ്ങളും നടത്തുന്നത് വനിതാ ജീവനക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളാണ് .

 

ഇത് മറി കടക്കുന്നതിനാണ് അതാത് ജില്ലകളിൽ ബെവ്‌കോ ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

 

ബിവറേജസ് ആസ്ഥാനത്തെ വനിതാ ജീവനക്കാർക്ക് ഡിസംബർ 18 ന് പോലീസ് വുമൺ സെൽഫ് ഡിഫെൻസ് ട്രെയിനെഴ്സ് ടീം പരിശീലനം നൽകും.

 

സമഗ്രമായ ബോധവൽക്കരണവും, പ്രായോഗിക പരിശീലനവും സംയോജിപ്പിച്ചുള്ള ക്ലാസുകളാണ് പരിശീലനത്തിന്റെ ഭാഗമായി നൽകുന്നത്.

 

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വനിതാ ജീവനക്കാരും ക്ലാസുകൾ കണ്ട് മനസ്സിലാക്കണം എന്ന നിർദ്ദേശവുമുണ്ട്.

 

പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ വനിതാ ജീവനക്കാർക്കും കോമ്പൻസേറ്ററി അവധിയും ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *