എക്സൈസ് ചെക്ക് പോസ്റ്റ് കരടിയും ആനയും
ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ‌് ഓഫിസിനുള്ളിൽ കയറിയിറങ്ങി കാട്ടാനകളും കരടികളും. വാതിലുകളോ മുൻഭിത്തിയോ ഇല്ലാത്ത ചെക്പോസ്റ്റ‌് ഓഫിസിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാന എക്സൈസ് ഇൻസ്പെക്ടറുടെ മേശയ്ക്കരുകിലൂടെ കംപ്യൂട്ടറും സിസിടിവിയും വച്ചിരിക്കുന്ന ഭാഗം വരെയെത്തി തിരികെ പോയി.
സമയം രാത്രി 12 കഴിഞ്ഞതിനാൽ ജീവനക്കാർ തൊട്ടടുത്ത കണ്ടെയ്നർ ഷെൽട്ടറിലായിരുന്നു. ഒരാഴ്‌ച മുൻപ് കരടിയും ഓഫിസിനരുകിലെത്തി. സമീപത്തെ മൺതിട്ട മാന്തിപ്പൊളിച്ച നിലയിലാണ്.
മുത്തങ്ങ തകരപ്പാടിയിലാണ് എക്സൈസ് ചെക്പോസ്റ്റ്. ഓഫിസ് പ്രവർത്തിക്കുന്നത്.ഓഫിസ് പ്രവർത്തിക്കുന്നത് വാതിലുകളോ മുൻഭാഗത്തെ ഭിത്തിയോ ഇല്ലാത്ത ഷെഡിലാണ്. ഇൻസ്പെക്ടറുടേതടക്കമുള്ള മേശയും കംപ്യൂട്ടർ മേശയും സിസിടിവി ഉപകരണങ്ങളുമെല്ലാം രാവും പകലും തുറന്ന അവസ്ഥയിലാണുള്ളത്
ആളുകൾക്കോ മൃഗങ്ങൾക്കോ എപ്പോൾ വേണമെങ്കിലുംകയറിയിറങ്ങിപ്പോകാം. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനും മറ്റുംദേശീയപാതയോരത്തുതന്നെതാൽക്കാലികമായി നിർമിച്ച കണ്ടെയ്നർ ഷെൽട്ടർ മാത്രമാണുള്ളത്. ഇത് വനിതാ ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലായതിനാൽനിയന്ത്രണങ്ങളുമുണ്ട്. സ്വകാര്യ വ്യക്തിയുടെ ഷെഡ്ഡിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
Leave a Reply