വയനാട്ടിലേക്ക് വരികയായിരുന്ന നാടക സംഘത്തിൻ്റെ വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചു.
കേളകം (കണ്ണൂർ): കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ അപകത്തിൽപെട്ടത്.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റവരിൽ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Leave a Reply