‘ബസ് പോകാൻ കഴിയാത്ത വഴി, ഗൂഗ്ൾ മാപ്പ് ചതിച്ചതാവാം’ -രണ്ടുപേർ മരിച്ച കേളകം ബസ് അപകടത്തെകുറിച്ച് നാട്ടുകാർ
കേളകം (കണ്ണൂർ): ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗ്ൾ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ. ചുരം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ഗൂഗ്ൾ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.
Leave a Reply