യുഡിഎഫ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി
കല്‍പ്പറ്റ:ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിയിലും വയനാടിനോടുള്ള രാഷ്ട്രീയ പകപോക്കലിലും പ്രതിഷേധിച്ച് യുഡിഎഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവീനർ പി പി ആലി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു.സി മൊയ്‌തീൻ ൻകുട്ടി ,റസാഖ് കൽപ്പറ്റ ,ടി ജെ ഐസക്,ഗിരീഷ് കൽപ്പറ്റ ,കേയംതൊടി മുജീബ്,പി വിനോദ് കുമാർ ,എ പി മുസ്തഫ ,ഹർഷൽ കൊന്നാടൻ ,അലവി വടക്കക്കേതിൽ ,എസ് മണി,കെ കെ രാജേന്ദ്രേൻ ,സി കെ നാസർ,മുഹമ്മദ് ഫെബിൻ,നൗഫൽ ക ക്കയത്ത്,ആയിഷ പള്ളിയാൽ ,കെ ശശികുമാർ,അസീസ് അമ്പിലേരി തുടങ്ങിയവർ സംസാരിച്ചു
Leave a Reply