ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ കൃഷി വകുപ്പ് അദാലത്ത് 25 ന്*
കല്പറ്റ :കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കൃഷിനശിച്ച അര്‍ഹരായ എല്ലാ കര്‍ഷകരുടെയും അപേക്ഷകള്‍ ലഭ്യമാക്കുന്നതിനും കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അദാലത്ത് സംഘടിപ്പിക്കുന്നു. മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ നവംബര്‍ 25 ന് രാവിലെ 10.30 മുതല്‍ അദാലത്ത് നടക്കും. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന നികുതി ചീട്ട്, മറ്റ് രേഖകളും പകര്‍പ്പുമായി അദാലത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Leave a Reply