അഭിമാനം അസ്‌ലം ; സന്തോഷ് ട്രോഫി കേരള ടീമിൽ യോഗ്യത നേടി
തലപ്പുഴ:78 മത് സന്തോഷ്ട്രോഫി കേരള ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടി അഭിമാനമായി തലപ്പുഴ സ്വദേശി മുഹമ്മദ് അസ്‌ലം . തലപ്പുഴ 44 ലെ പരവക്കൽ ഉസൈൻ ജമീല ദമ്പതികളുടെ മകനാണ് 22 കാരനായ അസ്‌ലം. സന്തോഷ് ട്രോഫി കേരള ടീമിൽ യോഗ്യത നേടിയ ഏക വയനാട്ടുക്കാരൻ കൂടിയാണ് അസ്ലം . പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ചാമ്പ്യന്മാരായ കോഴിക്കോട് എഫ്‌സിയുടെ താരം കൂടിയാണ് അസ്‌ലം.മംഗലാപുരം യെനെപോയ യൂണിവേഴ്സിറ്റിയിലൂടെയാണ് തിളങ്ങിയത്. കഴിഞ്ഞവർഷത്തെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടീമിലെ ക്യാപ്റ്റനുമായിരുന്നു അസ്‌ലം. തലപ്പുഴ സ്പോർട്ടിങ് ഫുട്ബോൾ അക്കാദമിയിൽ കോച്ച് അബ്ദുൽ റസാഖിൻ്റെ പരിശീലനത്തിൽ വളർന്ന താരമാണ്. മുംബൈയിൽ നടന്ന റിലയൻസ് ഡെവലപ്മെൻറ് ലീഗിൽ മുത്തൂറ്റ് എഫ്സിക്ക് വേണ്ടി കളിച്ചാണ് പ്രൊഫഷണൽ അരങ്ങേറ്റം. തലപ്പുഴ ടിഎസ്എസ് ക്ലബ്ബിൻ്റെ താരവുമാണ്.
Leave a Reply